പുതിയ വീട്
ചിരിച്ചു ഒരു നുള്ളൂ തന്നു ഓടി പോയി. കല്യാണം കഴിച്ചാൽ ഒരു നല്ല വീടു എടുക്കണം. ഒരു 12000-15000 രൂപ കൊടുത്താലെ ഒരു നല്ല ലൊക്കാലിറ്റിയിൽ വീടു കിട്ടുകയുള്ളൂ. ഒരു രണ്ടു ലക്ഷത്തിനടുത്തു ഒരു കൊല്ലം. ഒരു വീടു വാങ്ങിയാലോ? അതാണു നല്ലതു എന്നു ഹേമചന്ദ്രനും പറഞ്ഞു. ഹേമനുമായി കുറച്ചു നാൾ ഒരു റും ഷെയർ ചെയ്തു താമസിച്ചിരുന്നു. ഹേമൻ ഒരു ടെലികോം കമ്പനിയിൽ റീജിയനിൽ മാനേജറായി ജോലി. കല്യാണം കഴിഞ്ഞു ഒരു ഹൗസിങ് കോസ്ത്രക്സസിൽ ഒരു വില്ല വാങ്ങി താമസം. ഒരു 50-60 വില്ലകളും മുന്നു അപ്പാർട്ട്മെൻറ് ബ്ലോക്കും ഉള്ള വലിയ ഒരു കോസ്ലക്സ്. ഞാൻ അവിടെ പോയിട്ടുണ്ടു. നല്ല ഒരു റെസിഡെൻഷിയൽ ഏരിയ, അവിടെ ഒരു വില്ല വിൽക്കാനുണ്ടെന്നു ഹേമൻ പറഞ്ഞു. ആ വീടിന്റെ ഉടമസ്തത്തർ ആസ്ട്രേലിയിലേക്കു ഇമിശ്രേറ്റു ചെയ്തു പോവുന്നു. അറുപതു ലക്ഷം ചോദിക്കുന്നു. ഒരു അൻപതിനു അടുത്തു കിട്ടുമെന്നു. ഒന്നു വന്നു വീടു നോക്കാൻ ഹേമൻ പറഞ്ഞു. അൻപതു ഒക്കെ ഞാൻ എങിനെ ഉണ്ടാക്കാൻ. ഒരു പത്തിനടുത്തു എന്റെ കയ്യിൽ ഉണ്ടാവും. ബാക്കിയോ? അടുത്ത ദിവസം അമ്മ വിളിച്ചപ്പോൾ ഈ കാര്യം ഞാൻ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞു അഛൻ ഫോൺ ചെയ്തു. ആ വീടു നോക്കാൻ പറഞ്ഞു. ഈ ഇടക്കു കുറച്ചു സ്തലം വിറ്റു പൈസ ഒക്കെ അഛന്റെ കയ്യിൽ ഉണ്ടു. അല്ലെങ്കിലും അഛനു നല്ല കച്ചവട കണ്ണു ഉണ്ടു. മകനു സ്വന്തമായി ജോലി സ്തലത്തു നല്ല വീടു ഉണ്ടെന്നു പറഞ്ഞാൽ നല്ല കല്യാണാലോചന ഒക്കെ വരും. അൻപതു ചിലവാക്കി നൂറു തിരിച്ചെടിക്കക, അതല്ലെ തന്ത്രം.